ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ജിന്‍സണ്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്. 3:44:72 മിനുട്ടിന്റെ സമയത്തോടെ ഇറാന്റെ അമീര്‍ മൊറാദി, ബഹ്റൈന്റെ മുഹമ്മദ് തിയൗലിയെയും പിന്തള്ളിയാണ് ജോണ്‍സണ്‍ സ്വര്‍ണ്ണം നേടിയത്.

ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.

ഇത് അഞ്ചാമത്തെ താരമാണ് ഈ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടുന്നത്. മുഹമ്മദ് അനസ് 400 മീറ്റര്‍, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന്‍, ലോങ്ജംപില്‍ വി നീന എന്നിവരാണ് മുന്‍പ് മെഡല്‍ നേട്ടം കൈവരിച്ചത്

Top