ജിങ്കന്റെ മുഖത്തടിച്ചു; ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍ സിസ്‌കോ, കലിപ്പിട്ട് ക്യാപ്റ്റന്‍

ബംഗളൂരു: ഇന്നലെ നടന്ന ഐ.എസ്.എല്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം ബംഗളൂരു എഫ്.സിയോട് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. രണ്ടു ഗോളിന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കു നേരെ പലപ്പോഴും ബംഗളൂരു പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത് തുടങ്ങിയിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ്
ജിങ്കന്‍ സിസ്‌കോയോട് കലിപ്പിലാവുന്ന രംഗങ്ങള്‍ക്കും ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി.

മത്സരത്തില്‍ നിരന്തരം ഫൗളിന് വിധേയനാകേണ്ടി വന്നിരുന്നു ജിങ്കന്. പോരാട്ടതിന്റെ 57-ാമത്തെ മിനിറ്റില്‍ ബെംഗളൂരു താരം സിസ്‌കോ ജിങ്കന്റെ ചൂടറിഞ്ഞു. ഉയര്‍ന്നു വന്ന പന്തിനായി ജിങ്കനും സിസ്‌കോയും ഉയര്‍ന്നു ചാടി. ഇതിനിടെ സിസ്‌കോ, ജിങ്കന്റെ മുഖത്തിടിക്കുകയായിരുന്നു. ഇതിനു ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ സിസ്‌കോ പോകാന്‍ തുടങ്ങിയത് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനെ ചൊടിപ്പിച്ചു. സിസ്‌കോയ്ക്ക് നേരേ വിരല്‍ചൂണ്ടിയാണ് ജിങ്കന്‍ ഇതിനോട് പ്രതികരിച്ചത്. മത്സരത്തിനിടെ ബംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ജിങ്കന്‍ തലയില്‍ കെട്ടുമായാണ് കളി തുടര്‍ന്നത്. ഇതിനു പിന്നാലെയായിരുന്നു സിസ്‌കോയുടെ ഫൗള്‍.

Top