ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ അത്‌ലറ്റ് ഒ.പി.ജെയ്ഷക്ക്

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ അത്‌ലറ്റ് ഒ.പി.ജെയ്ഷക്ക്.

ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ അവാഡിന് അര്‍ഹയാക്കിയത്.

25000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ചു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജെയ്ഷയെ തിരഞ്ഞെടുത്തത്.

വയനാട് തൃശ്ശിലേരി സ്വദേശിനിയായ ജെയ്ഷ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറാണ്.

2015-ല്‍ ജി.വി.രാജ അവാര്‍ഡിനും ജെയ്ഷ അർഹയാക്കിയിട്ടുണ്ട്.

Top