‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’; ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

എം ജയചന്ദ്രന്‍ സംഗീതവും ആലാപനവും നിര്‍വഹിച്ച ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മിഥുന്‍ രമേശിന്റെ പുതിയ ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം. ദുബായുടെ സൗന്ദര്യത്തെ വര്‍ണിക്കുന്ന ഗാനം എം.ജയചന്ദ്രന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.

ദുബായിലെ സ്ഥിരതാമസക്കാരായ, രണ്ടു സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

മിഥുന്‍ രമേശ് നായക വേഷത്തിലെത്തുമ്പോള്‍ ദിവ്യ പിള്ളയാണ് നായികായായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം അനില്‍ ഈശ്വര്‍ ആണ് നിര്‍വഹിച്ചത്. ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തും.

Top