‘ജിമ്മിക്കി കമ്മല്‍’ കളിച്ച് താരമായ ഷെറിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

തൊടുപുഴ: വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിനൊത്ത് ചുവടുവെച്ച് പ്രശസ്തയായ ഷെറില്‍ ജി കടവന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തൊടുപുഴ സ്വദേശി പ്രഫുല്‍ ടോമിയാണ് വരന്‍. തൊടുപുഴ വാഴക്കുളത്തുവെച്ചായിരുന്നു ചടങ്ങുകള്‍.

praful-new

കളമശേരി രാജഗിരി കോളജില്‍ അധ്യാപികയാണ് ഷെറില്‍. കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിനൊത്ത് ചുവടുവെച്ചതോടെയാണ് ഷെറില്‍ താരമായത്.

sherin-g

പിന്നാലെ തമിഴ് സൂപ്പര്‍ താരം സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും ഷെറില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ ഒരാല്‍ബത്തിലും ഷെറില്‍ അഭിനയിച്ചിട്ടുണ്ട്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ്.

Top