തമിഴ് ചിത്രം ഗോറില്ലയിൽ ജീവയും,ഷാലിനി പാണ്ഡേയും; ഷൂട്ടിംഗ് തായ്‌ലൻഡിൽ

Jiiva, Shalini Pandey

പുതിയ തമിഴ് ചിത്രമായ ഗോറില്ലയിൽ ജീവയും, ശാലിനി പാണ്ഡെയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ തായ്‌ലൻഡിൽ ആരംഭിക്കും. അർജ്ജുൻ റെഡ്ഡി ചിത്രത്തിലൂടെ പ്രശസ്തി നേടിയ ഷാലിനി പാണ്ഡേയും ജീവയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആദ്യ ചിത്രമാണ് ഇത്.

സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഡോൺ സാൻഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധ രവി, സതീഷ്, മുനിസ്കാന്ത്, യോഗി ബാബു, മൊട്ട രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Top