രജനീകാന്തിന്റെ കാലയെക്കുറിച്ച് ജിഗ്നേഷ് മേവാനിക്ക് പറയാനുള്ളത്..

jignesh-mevani

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് രജനിയുടെ കാല. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ഇത് കണ്ട് അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയത്. അത്തരത്തില്‍ ദളിത് പ്രക്ഷോഭ നേതാവായ ജിഗ്നേഷ് മേവാനിയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

‘രജനീകാന്തിനേക്കാളും പാ രഞ്ജിത്ത് എന്ന സംവിധായകന്റെ സിനിമയിലും അത് മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയത്തിലും തനിക്ക് വിശ്വാസമുണ്ട്. സിനിമയിലും മാധ്യമങ്ങളിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നൊരു തോന്നല്‍ രാജ്യത്തെ ദളിതര്‍ക്കും അടിസ്ഥാന വര്‍ഗ്ഗക്കാര്‍ക്കും ഉണ്ട്. മുഖ്യധാരാ സിനിമയും മാധ്യമങ്ങളും അദൃശ്യമാക്കിക്കളയുന്ന പലതും ചിത്രം എടുത്തുകാട്ടുന്നു, ‘ജയ് ഭീം’ മുദ്രാവാക്യങ്ങള്‍, അംബേദ്കര്‍ ഗൗതമ ബുദ്ധന്‍ ഇമേജറികള്‍ എന്നിങ്ങനെ’ -ജിഗ്നേഷ് മേവാനി പറഞ്ഞു.

Top