ബിജെപിക്കെതിരെ ആയുധവുമായി ജിഗ്നേഷ് മേവാനി; മമതയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിനെതിരെ യുദ്ധത്തിനു തയ്യാറെടുത്ത് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. ഇതിന്റെ ആദ്യപടിയായി അദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും ബിജെപി ഭരണത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മേവാനി ആവശ്യപ്പെട്ടെന്നാണ് വിവരം.

മോദിയുടെ കീഴില്‍ രാജ്യത്ത് നടപ്പാക്കപ്പെടുന്നത് ഫാസിസ്റ്റ് ഭരണമാണ്. ഇതിനെതിരെ പ്രതിപക്ഷ കക്ഷിളെല്ലാം ഒന്നിച്ച്‌ പോരാടണമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മേവാനി വ്യക്തമാക്കി.

Top