Jignesh house Mewala

jignesh-mevani

അഹമ്മദാബാദ്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി വീട്ടുതടങ്കലില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് ഇന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ട ഇദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റിയെന്നാണ് വിവരം.

ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ ഗോവധം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംസ്ഥാനത്ത് ആളിപ്പടര്‍ന്നിരുന്നു.

ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ജിഗ്‌നേഷ് മേവാനി എന്ന യുവ ദളിത് അഭിഭാഷകനാണ്. അതേസമയം, മേവാനിയെ കസ്റ്റഡിയിലെടുത്തതില്‍ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്‌.

Top