ജിദ്ദയിലെ ആദ്യ സിനിമാ പ്രദര്‍ശനം; 28ന് വൈകിട്ട് 6.30ന് റെഡ് സീ മാളില്‍ വച്ച്

ജിദ്ദ; ജിദ്ദയിലെ ആദ്യ സിനിമാ പ്രദര്‍ശനം 28ന് വൈകിട്ട് 6.30ന്. സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി പുനഃസ്ഥാപിച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ പ്രദര്‍ശനമാണ് 28ന് വൈകിട്ട് നടക്കുക. റെഡ് സീ മാളില്‍ വച്ചായിരിക്കും പ്രദര്‍ശനം. ഇതോടനുബന്ധിച്ച് വന്‍ ആഘോഷപരിപാടികളാണ് വോക്‌സ് സിനിമാസില്‍ ഒരുക്കിയിരിക്കുന്നത്.

36 വര്‍ഷത്തിനു ശേഷം ജിദ്ദയില്‍ സിനിമയുടെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും. 53.3 കോടി റിയാല്‍ ചെലവില്‍ അഞ്ചു വര്‍ഷത്തിനകം സൗദിയില്‍ 600 തിയേറ്ററുകള്‍ നിര്‍മിക്കുമെന്ന് വോക്‌സ് സിനിമാസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ജിദ്ദയില്‍ സിനിമാശാല നിര്‍മിച്ചത്.

Top