ഡച്ച് പ്രതിരോധതാരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങി കേരളാ ബ്ലസ്‌റ്റേഴ്‌സ്

ച്ച് പ്രതിരോധതാരം ജിയാനി സ്യൂവര്‍ലോണിനെ സ്വന്തമാക്കാന്‍ ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണ്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി മികച്ച പ്രകടനനമാണ് ജിയാനി കാഴ്ച വെച്ചത്. പോയ സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി 17 മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ സ്യൂവര്‍ലോണ്‍ 40 ടാക്കിളുകളും, 36 ഇന്‍സെപ്ഷനുകളുമായി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ഡല്‍ഹി ഡൈനാമോസിലെ മികച്ച പ്രകടനമാണ് ജിയാനിയെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്. സ്യൂവര്‍ലോണ്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത് ഡച്ച് സൂപ്പര്‍ ക്ലബ്ബായ ഫെയ്‌നൂര്‍ദിലൂടെയാണ്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളായ ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകള്‍ക്കായി സ്യൂവര്‍ലോണ്‍ കളത്തിലിറങ്ങി. 2005 മുതല്‍ 2008 വരെ നെതര്‍ലന്‍ഡിന്റെ അണ്ടര്‍ 21 ടീമിലും കളിച്ചു. സ്യൂവര്‍ലോണെ ടീമിലെത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുമെന്നാണ് പ്രതീക്ഷ.

Top