‘ജോണി ജോണി എസ് അപ്പാ’യില്‍ വിജയരാഘവന്‍ ; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി എസ് അപ്പായില്‍ വിജയരാഘവന്‍ ഒരു കിടിലന്‍ വേഷത്തില്‍ എത്തുന്നു. വിജയരാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുഞ്ചാക്കോബോബനാണ് നായകനായെത്തുന്നത്.

വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു മേനോന്‍ ചിത്രമായ ‘വെള്ളിമൂങ്ങയുടെ’ തിരക്കഥാകൃത്തായ ജോജി തോമസാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. നാടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം കോട്ടയത്തും പരിസരഭാഗങ്ങളിലായിരിക്കും ചിത്രീകരണം.

Top