ജോണി ജോണി യെസ് അപ്പായില്‍ ടിനി ടോം പീറ്ററായെത്തുന്നു ; പോസ്റ്റര്‍ കാണാം

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി യെസ് അപ്പായുടെ അടുത്ത ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടിനി ടോം പീറ്റര്‍ എന്ന കഥാപാത്രമായെത്തുന്ന പുതിയ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. അനു സിത്താരയാണ് കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്. മുഴുനീള കോമഡിയായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായി ഷൂട്ടിങ് നടക്കും.

ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ലിജോപോള്‍ ചിത്രത്തിന്റെ സംയോജനവും നിര്‍വഹിക്കും. ഡിക്‌സണ്‍ പൊഡുത്താസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സതീഷ് കാവില്‍കോട്ട്.

Top