ജോണ്‍ വിക്ക് 3; ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ പുറത്ത് വിട്ടു

ഹോളിവുഡ് സിനിമാ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജോണ്‍ വിക്ക് 3യുടെ പുതിയ ട്രെയ്ലര്‍ പുറത്ത് വിട്ടു. കിയാനു റീവ്‌സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ചിത്രം ചാഡ് സ്റ്റഹേല്‍സ്‌കിയാണ് സംവിധാനം ചെയ്യുന്നത്.

2017ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പിന്തുടര്‍ച്ചയാണ് ജോണ്‍വിക്ക് ചാപ്റ്റര്‍ 3, പാരാബെല്ലം. ഹാലി ബെറിയാണ് മൂന്നാം ഭാഗത്തിലെ പുതിയ താരം. റൂബി റോസ്, മാര്‍ക് ഡകാസ്‌കോസ്, ഇയാന്‍ മക്ഷേന്‍, ലാന്‍സ് റെഡ്ഡിക്ക്, ലോറന്‍സ് ഫിഷ്‌ബേണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

Top