ജോണ്‍ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു ; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ലയാളത്തില്‍ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു. പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ‘ജോണ്‍’ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റസൂല്‍പൂക്കുട്ടിയാണ് ടീസര്‍ പുറത്തിറക്കിയത്.

ജോണ്‍ എബ്രഹാമിന്റെ മരിക്കാത്ത ഓര്‍മകളെ ആസ്പദമാക്കി ദീദി ദാമോദരന്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ മുക്തയാണ് നിര്‍മ്മിക്കുന്നത്. ജോണിനൊപ്പം സിനിമകളില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സര്‍ഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരുന്നത്. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത, ഹരിനാരായണന്‍, ഡോ രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍, മധുമാസ്റ്റര്‍, അനിത, പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കെ. രാമചന്ദ്രബാബു, എം .ജെ.രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ അക്കോട്ട്, സൂരജ് (ഹെലികാം ) എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top