ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഏക എംപി ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ഏക എംപി ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി ഷാള്‍ അണിയിച്ച് കോഡയെ സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ. മധു കോഡയും ബിജെപി ഓഫീസില്‍ എത്തിയിരുന്നുവെന്നാണ് വിവരം.

കോണ്‍ഗ്രസുമായുള്ള ഗീത കോഡയുടെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14 സീറ്റില്‍ 12ലും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്. ഗീത കോഡ നിലവില്‍ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയില്‍ നിന്നുള്ള എംപിയാണ്. ഗീതയുടെ വരവോടെ കഴിഞ്ഞ തവണ നഷ്ടമായ രാജ്മഹലി, ചൈബാസ സീറ്റുകള്‍ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

Top