ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 2.46 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളി

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 2.46 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളി. 980 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഡിസംബര്‍ 29നായിരുന്നു കടമെഴുതിത്തള്ളുന്ന പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ അന്‍പതിനായിരം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിതള്ളിയത്.

കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാകും സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നാണ് കാര്‍ഷിക മന്ത്രി ബാദല്‍ പത്രലേഖ് വ്യക്തമാക്കിയത്.

 

Top