‘നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്‌’!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ജാര്‍ഖണ്ഡ് ജില്ലാഭരണകൂടം. കറുത്ത വസ്തുക്കള്‍ കയ്യില്‍ കരുതുന്നവരെയോ കറുത്ത വസ്ത്രം ധരിച്ച് വേദിയിലെത്തുന്നവരോയോ പ്രവേശിപ്പിക്കില്ലെന്ന്് പാലമു പൊലീസ് സൂപ്രണ്ട് ഇന്ദ്രജിത് മഹത പറഞ്ഞു.

പ്രധനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാട്ടുമെന്ന് ഭയന്നാണ് കറുത്ത വസ്തുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസക്കാലമായി അദ്ധ്യാപക ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെ പാരാ-ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രതിഷേധപരിപാടികള്‍ നടത്തി വരികയായിരുന്നു.

അധ്യാപകരുടെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിക്കുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. കരിങ്കൊടി കാണിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കറുത്ത വസ്തുക്കള്‍ക്കും വസ്ത്രങ്ങള്‍ക്കും വേദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top