ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്, 12, 16, 20 എന്നീ തീയതികളില്‍തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനു (എ.ജെ.എസ്.യു) മായി സഖ്യമുണ്ടാക്കിയാണ് നിലവില്‍ ബി.ജെ.പി സംസ്ഥാനം ഭരിക്കുന്നത്. മഹാരാഷ്ട്രാ, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ജാര്‍ഖണ്ഡില്‍ മികച്ച വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 81 അംഗ നിയമസഭയില്‍ 35 സീറ്റുകള്‍ നേടിയാണ് 2014 ല്‍ ബി.ജെ.പി അധികാരം പിടിച്ചത്.

Top