രാഷ്ട്രീയ നാടകങ്ങള്‍ക്കിടയിലും പ്രതീക്ഷ! ജാര്‍ഖണ്ഡില്‍ ബിജെപി ചരിത്ര വിജയം കൊയ്യും

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് വ്യക്തമാക്കി. 65 ലേറെ സീറ്റുകള്‍ നേടി ചരിത്ര വിജയം കൊയ്യുമെന്നാണ് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

ഈ മാസം ഏഴിനാണ് ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ പ്രചാരണം അന്തിമ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രഘുബാര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് അടക്കമുള്ള 20 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തെരെഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി തനിച്ചും ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഎഡി എന്നീ പാര്‍ട്ടികള്‍ സഖ്യമായും മല്‍സരിക്കുന്നതിനാല്‍ മത്സരഫലം പ്രവചനാതീതമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 സീറ്റ് കിട്ടിയ ബിജെപി അഞ്ചു സീറ്റുകളുള്ള ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനെ കൂടെക്കൂട്ടിയാണ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.

ബിജെപിയുമായി സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് ധാരണയിലെത്താത്തിനാല്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് കഴിയാത്തതിനാല്‍ അവരും തനിച്ചാണ് മല്‍സരിക്കുന്നത്. പരമാവധി മണ്ഡലങ്ങളില്‍ പദയാത്ര നടത്തിയും റാലിയില്‍ പങ്കെടുത്തും മുഖ്യമന്ത്രി തന്നെ രംഗത്തുണ്ട്.

പ്രധാനമന്ത്രിയും അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിക്കഴിഞ്ഞു. അഞ്ചുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 23നാണ് നടക്കുക.

Top