ജാര്‍ഖണ്ഡിനെ ‘ബിജെപി’ ഭയക്കുന്നു! സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി

ജാര്‍ഖണ്ഡില്‍ ബിജെപിയും മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ തന്ത്രം പയറ്റാനൊരുങ്ങി ബിജെപി. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചു. എജെഎസ്‌യു, ജെവിഎം എന്നീ പാര്‍ട്ടികളുമായാണ് ബിജെപി ചര്‍ച്ച നടത്തുന്നത്.

നിലവില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ ബിജെപിക്ക് വിധി നിര്‍ണായകമാകും. മാത്രമല്ല നിലവിലെ സ്ഥിതി അനുസരിച്ച് സഖ്യം മുന്നേറുകയാണെന്നിരിക്കെയാണ് ബിജെപി ചര്‍ച്ച നടത്തുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ആദ്യ ഘട്ടത്തില്‍ ബിജെപി സഖ്യം 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും ഒടുവില്‍ 42 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.

Top