പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

റാഞ്ചി: പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ നല്‍കി ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ. 53-കാരനായ മന്ത്രി 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഠനം പുനരാരംഭിക്കുന്നത്.

ബൊക്കാറോയിലെ ദേവി മഹാതോ ഇന്റര്‍ കോളേജിലാണ് മന്ത്രി പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഡുമ്രി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ജഗര്‍നാഥ് മഹ്തോ ആര്‍ട്സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ ആളുകള്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തിരുന്നു. ഒരു രാഷ്ട്രീയക്കാരനാണെന്നും അതിനാല്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഷയം ഉറപ്പായും തിരഞ്ഞടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബാക്കി വിഷയങ്ങള്‍ ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top