റാഞ്ചി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ രാജിവച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ക്രിമിനലുകളാണെന്ന് ആരോപിച്ചാണ് രാജി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സുബോധ് ഷാ, രാമേശ്വര്‍ ഓറാവോണ്‍ തുടങ്ങിയവര്‍ കാലുവാരികളാണെന്നും അജോയ് കുമാര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കാണ് അജോയ് കുമാര്‍ കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2017-ലായിരുന്നു ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷനായി അജോയ് കുമാര്‍ ചുമതലയേറ്റത്.