Jharkhand: Bodies of 2 Muslim cattle traders found hanging from tree

hang death

റാഞ്ചി: മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ അജ്ഞാതര്‍ ആക്രമിച്ച ശേഷം തൂക്കികൊന്നു. മുഹമ്മദ് മജ്‌ലൂം(35), അസദ്ഖാന്‍(15) എന്നിവരാണ് കൊല്ലപ്പെട്ടത്.

റാഞ്ചിക്ക് സമീപമുള്ള ലാത്ത്ഹാര്‍ ജില്ലയിലെ ജബ്ബാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. എട്ട് പോത്തുകളുമായി വെള്ളിയാഴ്ച ചന്തയിലേക്ക് പോകുകയായിരുന്നു കച്ചവടക്കാര്‍. ഇരുവരുടെയും കൈകള്‍ പിറകില്‍ കെട്ടിവച്ച നിലയിലായിരുന്നു കൂടാതെ വായും തുണികൊണ്ട് കെട്ടിവച്ചിരുന്നു. ഇരുവരെയും ആക്രമിച്ച സംഘം അടുത്തുള്ള മരത്തില്‍ അവരെ കെട്ടി തൂക്കുകയായിരുന്നു.

കൊലപാതകത്തില്‍ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ കച്ചവടത്തില്‍ ഉണ്ടായ വൈരാഗ്യമാണോ, കന്നുകാലികളെ മോഷ്ടിക്കാനുള്ള ശ്രമമാണോ, മറ്റ് എന്തെിലും സംഭവത്തിന് പിന്നിലുണ്ടോ എന്ന് വ്യക്തമാകുവെന്ന് ലാത്ത്ഹാര്‍ എസ്,പി അനൂപ് ബിര്‍താരേ വ്യക്തമാക്കി.

Top