ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

റാഞ്ചി : ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 13 മണ്ഡലങ്ങളിലായി 37.83 ശതമാനം വോട്ടര്‍മാരാണ് വിധിയെഴുത്ത് നടത്തുന്നത്. 189 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്.

81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 13 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും. ഡിസംബര്‍ ഏഴ്, 12, 16, 20 തീയതികളിലാണ് അടുത്ത ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 23ന് ഫലം പുറത്ത് വരും.

Top