ജാര്‍ഖണ്ഡിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ മരിച്ചു ; നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ദുംക: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു ജവാന്‍ മരിക്കുകയും നാല് ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാല് മാവോയിസ്റ്റുകളെ വധിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജാര്‍ഖണ്ഡിലെ ദുംകയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിലവില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് മാവോയിസ്റ്റുകളും സൈന്യവും ഏറ്റുമുട്ടുകയാണ്.

Top