ജാന്‍വി കപൂര്‍ തെലുങ്കിലേക്കെന്ന് റിപ്പോര്‍ട്ട്

താരപുത്രികളില്‍ പ്രധാനിയാണ് ജാന്‍വി കപൂര്‍. താരത്തിന്റെ രണ്ടാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ ചിത്രമായ ധടക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോളിതാ താരപുത്രി തെലുങ്കിലേക്കെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

പുരി ജഗന്നാഥാണ് താരപുത്രിയെ സമീപിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിജയ് ദേവരകൊണ്ട നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഭാഗമായി താരപുത്രി എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഡിയര്‍ കോമ്രേഡിന് ശേഷമുള്ള വിജയ് ദേവരകൊണ്ട ചിത്രം ഏതാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Top