ബിലാത്തിക്കഥയില്‍ ജ്യുവല്‍ മേരിയും ; ഫെബ്രുവരി ഒടുവില്‍ ചിത്രീകരണമാരംഭിക്കും

ണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാത്തിക്കഥ.

അനു സിത്താര നായികയാകുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലും എത്തുന്നുണ്ട്.

വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ജ്യുവല്‍ മേരിയും ചിത്രത്തിലെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഫെബ്രുവരി ഒടുവില്‍ ഇംഗ്ലണ്ടില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കും.

സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

ദിലീഷ് പോത്തന്റെ ജോടിയായാണ് ബിലാത്തിക്കഥയില്‍ ജ്യൂവല്‍ അഭിനയിക്കുന്നതെന്നാണ് വിവരം.

മഹാസുബൈറാണ് ബിലാത്തിക്കഥ നിര്‍മ്മിക്കുന്നത്.

Top