സ്വകാര്യ ജെറ്റായ ജെറ്റ് സെറ്റ്‌ഗോ സ്‌കൈ ഷട്ടില്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ജെറ്റ് സര്‍വീസായ ജെറ്റ് സെറ്റ്‌ഗോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 17 മുതലാണ് സ്‌കൈ ഷട്ടില്‍ എന്ന പേരില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മുബൈ -ബംഗളൂരു റൂട്ടിലും, താരാപൂര്‍ -വാപ്പിയുമായി ബന്ധിപ്പിക്കുന്ന ഷട്ടില്‍ സര്‍വ്വീസുകളാണ് തുടങ്ങുന്നത്.

ജെറ്റ് സര്‍വ്വീസ് 21, 950 രൂപ മുതല്‍ 54875 രൂപയും, ഹെലികോപ്ടര്‍ സേവനത്തിന് 21,000 രൂപ മുതല്‍ 29250 രൂപയുമാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള ലണ്ടന്‍, ബാങ്കോക്ക്, കൊളംബോ തുടങ്ങി 15 നഗരങ്ങളിലേയ്ക്കും ജെറ്റ്‌സെറ്റ്‌ഗോ യാത്രാ സൗകര്യമൊരുക്കുന്നുണ്ട്.

Top