നഷ്ടത്തില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് ആശ്വാസം; വിമാന ഇന്ധനവില പെട്രോളിനേക്കാള്‍ കുറവ്

ഡല്‍ഹി; പെട്രോള്‍ ഡീസല്‍ വിലയേക്കാള്‍ ഇടിവ് സംഭവിച്ച് വിമാന ഇന്ധന വില. 14.7 ശതമാനം കുറവാണ് വിമാന ഇന്ധന വിലയില്‍ വന്നിരിക്കുന്നത്. ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂയല്‍ എന്ന വിമാന ഇന്ധനം ചെട്രോള്‍ ഡീസലിനേക്കളും താഴ്ന്ന വിലയില്‍ എത്തിയിരിക്കുകയാണ്. 9990 രൂപയായിരുന്ന എടിഎഫിന്റെ കിലോലിറ്റര്‍ വില 14 ശതമാനം കുറഞ്ഞ് 8327.83 രൂപയായിരിക്കുകയാണ്.

ആദ്യമായാണ് എടിഎഫ് നിരക്ക് ഇത്രയധികം കുറയുന്നത്. ഇന്ധനവിലയില്‍ ആശ്വാസകരമായ കുറവ് വരുന്നത് നഷ്ടത്തില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് വലിയ ആശ്വാസമാകുകയാണ്. പെട്രോള്‍ ഡീസലിനേക്കാളും വില കുറവുള്ള എടിഎഫ് പൊതുവിതരണ കേന്ദ്രത്തിന് പുറമേ വില്ക്കുന്ന മണ്ണെണ്ണയെക്കാള്‍ വില കുറവാണ്. ഒരു ലിറ്റര്‍ പെട്രോളിന് 68.65 രൂപ നിരക്ക് വരുമ്പോള്‍ വിമാന ഇന്ധനത്തിന് 58.06 മാത്രമാണ് ഈടാക്കുന്നത്. ഡല്‍ഹിയിലെ ഡീസല്‍ നിരക്ക് ലിറ്ററിന് 62.66 രൂപയാണ്. ഏറ്റവും തിരക്കുള്ള വിമാനത്താവളമുളള മുംബൈയില്‍ 58017 രൂപയാണ് എടിഎഫിന്റെ കിലോലിറ്റര്‍ വില.പ്രൈദേശിക നികുതിക്കനുസരിച്ച് വില വിവിധ നഗരങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും.

Top