ജെറ്റ് എയര്‍വേസ് വിമാനം പുറപ്പെടുവാന്‍ വൈകി യാത്രക്കാര്‍ ദുരിതത്തില്‍

Airways

ദമാം: ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേസ് വിമാനം പുറപ്പെടുവാന്‍ വൈകുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍.

നാട്ടിലേക്ക് പോകാനെത്തിയവര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ 13 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ശനിയാഴ്ച രാത്രി 11.55 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, 11.30 ഓടെ വിമാനം വൈകുമെന്നും 12.35 ന് മാത്രമേ പുറപ്പെടുകയുള്ളുവെന്നും അറിയിപ്പ് വന്നു. എന്നാല്‍,കനത്ത മൂടല്‍മഞ്ഞായതിനാല്‍ വിമാനം എത്തിയിട്ടില്ലെന്നും യാത്ര റദ്ദാക്കുകയാണെന്നും ഒരു മണിയോടെ യാത്രക്കാരെ അറിയിക്കുകയായിരുന്നു.

റീ എന്‍ട്രിയില്‍ പോകാനെത്തിയവരോട് പിന്നീട് വിവരം അറിയിക്കാമെന്ന് പറഞ്ഞ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ അനുവദിച്ചു. പക്ഷേ, ഫൈനല്‍ എക്‌സിറ്റില്‍ ഉള്ളവരോട് വിമാനത്താവത്തില്‍ തന്നെ ഇരിക്കാന്‍ നിര്‍ദേശിച്ചു.

യാത്രക്കാര്‍ക്ക് വേണ്ട ഭക്ഷണമോ, വെള്ളമോ, മറ്റ് അവശ്യ സംവിധാനങ്ങളോ ഒരുക്കാന്‍ ജെറ്റ് എയര്‍വേസ് അധികൃതര്‍ തയാറായിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

Top