ടാക്സിവേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: ടാക്സിവേയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമം നടത്തിയ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് താല്‍കാലികമായി റദ്ദാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കിയത്.

സൗദി അറേബ്യയില്‍ നിന്ന് മുംബയിലേക്ക് 141 യാത്രക്കാരും 7 ജീവനക്കാരുമായി പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സിന്റെ ബോയിംഗ് ബി.737 എന്ന വിമാനമാണ് പൈലറ്റുമാര്‍ ടാക്സിവേയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ചത്.

ടേക്ക് ഓഫ് ചെയ്യുന്നത് ടാക്സിവേയില്‍ നിന്നാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ ടേക്ക് ഓഫ് പൂര്‍ത്തിയാക്കാതിരുന്നതെന്ന് ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Top