ജെറ്റ് എയര്‍വേസിന് പൂട്ടുവീഴുമെന്ന് റിപ്പോര്‍ട്ട്; ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു

AIR

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിന് കുറച്ച് നാള്‍ക്കകം പൂട്ടുവീണേക്കുമെന്ന് റിപ്പോര്‍ട്ട്. തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം ജെറ്റ് എയര്‍വേസ് കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്ന വിവരങ്ങളെ തുടര്‍ന്ന് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജെറ്റ് ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു. തീരുമാനം എടുക്കുന്നത് എല്ലാവശവും പരിശോധിച്ച ശേഷം മാത്രമാകും എന്നാണ് ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് നല്‍കുന്ന സൂചന.

Top