ടാക്‌സിവേയില്‍ നിന്ന് വിമാനത്തിന്റെ ടേക്ക് ഓഫ്; രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: ടാക്‌സിവേയില്‍ നിന്നു കൊണ്ട് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച രണ്ട് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്.

റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നും മുബൈയിലേക്ക് 141 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റുമാരുടെ ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്. ടേക്ക് ഓഫ് ചെയ്യുന്നത് ടാക്‌സിവേയില്‍ നിന്നാണെന്ന് അറിയിച്ചതിനെ തുടര്‍ന്നു വിമാനം ഉടന്‍ നിര്‍ത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജറ്റ് എയര്‍വെയ്‌സിന്റെ ബോയിംഗ് ബി-737 വിമാനമാണ് ടാക്‌സിവേയില്‍ നിന്ന് പറന്നുയരാന്‍ ശ്രമിച്ചിരിക്കുന്നത്.

Top