കൊച്ചിയില്‍ നിന്നുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി; യാത്രക്കാര്‍ പ്രതിഷേധിക്കുന്നു

kochin international airport

കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി. സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം അറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.

വിമാനം പുറപ്പെടില്ലെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചു.

Top