കേന്ദ്രത്തോട് അടിയന്തരസഹായം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍

മുംബൈ: പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് 500 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍. ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായെന്നും തങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെന്നും ജീവനക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അടിയന്തര വായ്പയ്ക്കുള്ള അപേക്ഷ ബാങ്കുകള്‍ നിരസിച്ചതോടെയാണ് ജെറ്റ് എയര്‍വേസ് ബുധനാഴ്ച സര്‍വീസുകള്‍ നിര്‍ത്തിയത്. മാസങ്ങളായി ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരുന്നു.

Top