ശമ്പള കുടിശ്ശിക; ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു

arun jaitley

ന്യൂഡല്‍ഹി: ശമ്പള കുടിശ്ശിക കിട്ടാന്‍ ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ടു. കടക്കെണിയിലായ വിമാനക്കമ്പനിയുടെ ലേലം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും ഇടക്കാലാശ്വാസമായി ശമ്പളം വിതരണം ചെയ്യാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടത്.

മഹാരാഷ്ട്ര ധനമന്ത്രി സുധിര്‍ മുംഗാതിവറിന്റെ സാന്നിധ്യത്തിലായിരുന്നു ജീവനക്കാര്‍ അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയത്. ജെറ്റ് എയര്‍വെയിസിന്റെ ലേലം അഞ്ച് ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ശമ്പളത്തിന്റെ കാര്യത്തില്‍ ബാങ്കുകളുമായി നേരിട്ട് സംസാരിക്കാമെന്നും അരുണ്‍ ജെയ്റ്റ്‌ലി ജെറ്റ് എയര്‍വെയിസ് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയിസ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതോടെ 20,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. നാലുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല.

Top