ജസ്‌ന തിരോധാനം; ഹൈക്കോടതി ജഡ്ജിയ്ക്ക് നേരെ കരിഓയില്‍ പ്രതിഷേധം

കൊച്ചി: ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ കരി ഓയില്‍ പ്രതിഷേധം. ജസ്റ്റിസ് വി ഷിര്‍സിയുടെ കാറിലേയ്ക്കാണ് കരി ഓയില്‍ ഒഴിച്ചത്. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ജസ്‌നയുടെ ബന്ധുവായ കോട്ടയം എരുമേലി സ്വദേശി രഘുനാഥിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തില്‍ പ്ലക്കാര്‍ഡുമായി നിന്നാണ് ഇയാള്‍ പ്രതിഷേധം നടത്തിയിരുന്നത്. രാവിലെ ജഡ്ജിയുടെ കാര്‍ കടന്നു പോയപ്പോള്‍ ഇയാള്‍ അപ്രതീക്ഷിതമായി കരി ഓയില്‍ ഒഴിക്കുകയായിരുന്നു.

ജസ്‌നയുടെ തിരോധാനം നടന്നിട്ട് ഇത്ര നാള്‍ കഴിഞ്ഞിട്ടും ഇതുവരെ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല എന്ന് ആരോപിച്ചാണ് രഘുനാഥ് പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ രഘുനാഥിനെ പൊലീസ് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

Top