ജെസ്‌നയുടെ തിരോധാനം; എഐഎസ്എഫ് കലക്ടര്‍ക്ക് നിവേദനം നല്കി

പത്തനംതിട്ട: റാന്നി വെച്ചുചിറ സ്വദേശിനി ജെസ്‌ന മരിയ ജയിംസ് എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം സംബന്ധിച്ച് എഐഎസ്എഫ് കലക്ടര്‍ക്ക് നിവേദനം നല്‍കി.

ജെസ്‌നയെ കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നിവേദനം സമര്‍പ്പിച്ചത്.

നേരത്തെ, ജെസ്‌നയെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിതിനെതിരെ ജെസ്‌നയുടെ സഹോദരന്‍ ജെയ്സ് രംഗത്തു വന്നിരുന്നു.

ജെസ്‌നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജെയ്‌സ് ചോദിച്ചു. കുടുംബത്തിന് നേരെ വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നുണ്ടെന്നും അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടെന്നും ജെയ്സ് ആരോപിച്ചിരുന്നു.

Top