ജറുസലേമില്‍ യുഎസ് എംബസി തുറന്നതില്‍ വന്‍ പ്രതിഷേധം: 37 പേര്‍ കൊല്ലപ്പെട്ടു

war

ജറുസലേമില്‍ യുഎസ് എംബസി തുറന്നതില്‍ പാലസ്തീന്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്ക് തുടക്കമായാണ് യുഎസ് ജറുസലേമില്‍ എംബസി തുറന്നത്. യുഎസിന്റെ ഈ നീക്കം പലസ്തീനിലും മറ്റ് ലോകരാജ്യങ്ങള്‍ക്കിടയിലും പ്രതിഷേധം കത്തിക്കാളാന്‍ കാരണമായിത്തീര്‍ന്നു.

Top