ഇസ്രയേൽ തലസ്​ഥാനമായി ജറൂസലേം ; നിലപാട് സ്വതന്ത്രമെന്ന് അമേരിക്കയോട് ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേൽ തലസ്​ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് ഇന്ത്യയുടെ വ്യക്തമായ മറുപടി.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതില്‍ ലോകവ്യാപക പ്രതിഷേധം ശക്തമാകുമ്പോഴാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

ഈ വിഷയത്തിൽ ഞങ്ങൾ സ്വീകരിക്കുന്ന നിലപാട് സ്വാതന്ത്രമാണെന്നാണ് അമേരിക്കയ്ക്ക് ഇന്ത്യ നൽകിയ മറുപടി.

‘പലസ്‌തീനുമായുള്ള ബന്ധം ഇന്ത്യയുടെ സ്വകാര്യതയുടെ ഭാഗമാണ്. ഞങ്ങളുടെ കാഴ്‌ചപ്പാടിന്റെ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഇന്ത്യ- പലസ്‌തീൻ വിഷയത്തിൽ മൂന്നാമതൊരാൾ ഇടപടേണ്ട കാര്യമില്ല’- ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.

പലസ്‌തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇന്ത്യ സന്ദർശിച്ചപ്പോൾ പലസ്‌തീന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് എല്ലാ വിധത്തിലുള്ള പിന്തുണ ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു.

ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ടെൽ അവീവിലെ യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റാൻ നടപടി ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചു.

70 വർഷമായി തുടർന്നിരുന്ന വിദേശ നയത്തെയാണ് ഇതോട് കൂടി ട്രംപ് പൊളിച്ചെഴുതിയത്. ഇത്തരത്തിൽ മാറ്റമുണ്ടാകുന്നത് ​പലസ്​തീനും മറ്റ്​ അറേബ്യൻ രാജ്യങ്ങളുമായുള്ള യു.എസ്​ ബന്ധത്തിൽ കുടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പുണ്യ ഭൂമിയായ ജറുസലേം മുസ്​ലിംകൾക്കും ജൂതൻമാ​ക്കും ക്രിസ്​ത്യാനികൾക്കും ഒരുപോലെ പ്രാധാന്യമുള്ള സ്ഥലമാണ്.

ഇസ്രയേൽ- പലസ്​തീൻ പ്രശ്​നത്തിലെ പ്രധാന ചർച്ചാവിഷയമാണ്​ ജറുസലേം. ജറുസലേമിന്​ വേണ്ടി മൂന്ന്​ വിഭാഗവും വർഷങ്ങളായി അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

എന്നാൽ ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമാക്കുന്നത് മേഖലയുടെ സമാധാനം തകർക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

Top