ബ്രിട്ടനില്‍ ‘സ്വപ്നം’ പൂത്തുലഞ്ഞില്ല; മാര്‍ക്സിയന്‍ നേതാവ് ലേബര്‍ നേതൃപദവി രാജിവെച്ചു

മാര്‍ക്‌സിസ്റ്റുകാരനായ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി. ലേബര്‍ പാര്‍ട്ടി മുന്നോട്ട് വെച്ച ആ സ്വപ്നം ബ്രിട്ടീഷ് ജനത തള്ളിയപ്പോള്‍ നേതൃപദവി രാജിവെച്ച് ജെറമി കോര്‍ബിന്‍. ബ്രിട്ടനെ വെനസ്വേല പോലെ ആക്കുമെന്ന് പ്രഖ്യാപിച്ച നേതാവിനാണ് പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിയാതെ വന്നതോടെ രാജി പ്രഖ്യാപിക്കേണ്ടി വന്നത്.

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറ്റം നേടുന്നതായി ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ കോര്‍ബിന്‍ സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയത്. തീവ്ര കമ്മ്യൂണിസ്റ്റ് അജണ്ടയുമായി നേതൃപദവിയില്‍ ഇരുന്ന നേതാവിന് സ്വന്തം പാര്‍ട്ടിയില്‍ പോലും എതിരാളികളെ നേരിടേണ്ടി വന്നിരുന്നു. വ്‌ളാദിമര്‍ പുടിന്റെ റഷ്യയുമായുള്ള ബന്ധങ്ങളുടെ പേരിലും ജെറമി കോര്‍ബിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.

ഇന്റര്‍നെറ്റ് മുതല്‍ എല്ലാം സൗജന്യമാക്കുമെന്നതിന് പുറമെ ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചതോടെയാണ് ജെറമി കോര്‍ബിന്റെ വിധി ബ്രിട്ടീഷ് ജനത സ്വീകരിച്ചത്. പാര്‍ട്ടിയിലെ ജൂതവിരുദ്ധ നിലപാടുകള്‍ക്കെതിരെ നിശബ്ദം നിലകൊണ്ട കോര്‍ബിന്‍ ഇന്ത്യാവിരുദ്ധത പ്രഖ്യാപിക്കുന്നതിലും മുന്നില്‍ നിന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെ രോഷം ഏറ്റുവാങ്ങുമെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും മുന്നറിയിപ്പ് നല്‍കിയിട്ടും കോര്‍ബിന്‍ നിലപാട് മാറ്റിയില്ല.

യുകെയിലെ ഇന്ത്യന്‍ വംശജരും, ബിജെപി അനുകൂല സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയും ലേബര്‍ പാര്‍ട്ടിക്കെതിരെ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത് അവരുടെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ മൂലമാണ്.

Top