കുട്ടികളുടെ ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷിച്ച് ജെന്നിഫെർ ലോറൻസ്

ക്രിസ്തുമസ് പുതുവർഷ അവധി ദിനങ്ങൾ ആഘോഷിക്കുകയാണ് സൂപ്പർ താരങ്ങൾ. ഓരോരുത്തരും വ്യത്യസ്തമായ വഴിയിലൂടെയാണ് ആഘോഷങ്ങൾ നടത്തുന്നത്.

അമേരിക്കൻ താരം ജെന്നിഫെർ ലോറൻസ് ക്രിസ്തുമസ് ആഘോഷിക്കുന്നത് കുട്ടികളുടെ ആശുപത്രിയിലാണ്.

2

കുട്ടികൾക്കൊപ്പം അവധിദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ജെന്നിഫെർ ലോറൻസിന് നന്ദി അറിയിച്ചുകൊണ്ട് ആശുപത്രിയിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ജെന്നിഫർ ലോറൻസ് കെന്റക്കിയിലെ ലൂയിസ്വില്ലായിലുള്ള കുട്ടികളുടെ ആശുപത്രിയാണ് ക്രിസ്തുമസ് ദിനത്തിൽ സന്ദർശിച്ചത്.

2013 മുതൽ നോർട്ടൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ക്രിസ്തുമസ് ദിനത്തിൽ ജെന്നിഫെർ ലോറൻസ് എത്തുന്നതാണ്.

Top