കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറാകുമെന്ന് റിപ്പോര്‍ട്ട്.

വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നിയമനത്തെകുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളാണ് ജസ്റ്റര്‍. 62 വയസുകാരനായ ജസ്റ്റര്‍ നിലവില്‍ യുഎസ് പ്രസിഡന്റിന്റെ അന്താരാഷ്ട്ര സാമ്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റാണ്. ഹാര്‍വാര്‍ഡില്‍ നിന്നുള്ള അഭിഭാഷകനായ ജസ്റ്റര്‍ ഇന്ത്യയുമായി അടുത്ത ബന്ധമുള്ളയാളുമാണ്.

Top