എന്റെ മക്കളുടെ പിതാവ് പാക്കിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാകും;ജെമിമ ഗോള്‍ഡ്‌സ്മിത്ത്

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ അടുത്ത പാക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച്‌ കൊണ്ട് ഇമ്രാന്‍ ഖാന്‍. ലോകത്തിന്റെ പല ഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ഇമ്രാന്‍ ഖാന്. ഇതിനിടയില്‍ ഇമ്രാന്റെ മുന്‍ഭാര്യ ജെമിമ ഗോള്‍ഡ്‌സ്മിത്തും ഇമ്രാനെ അഭിനന്ദിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ജെമിമ അഭിനന്ദനം അറിയിച്ചത്.

“നീണ്ട 22 വര്‍ഷത്തെ അപമാനപ്പെടുത്തലുകളെയും തടസ്സങ്ങളെയും അതിജീവിച്ച് എന്റെ മക്കളുടെ പിതാവ് പാക്കിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണെന്നും അഭിനന്ദനങ്ങളെന്നുമാണ്” ജെമിമ ട്വീറ്റ് ചെയ്തത്.

1995 വിവാഹിതരായ ഇമ്രാനും ജെമിമയും 2004ലാണ് വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇമ്രാന് രണ്ടു മക്കളുണ്ട്. ജെമിമയുമായി വേര്‍പിരിഞ്ഞശേഷവും ഇമ്രാന്‍ ഖാന്‍ രണ്ടുതവണ വിവാഹിതനായി.

Top