പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നട്ടെല്ലിനും വൃക്കയ്ക്കും ഗുരുതരമായ രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞു, അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്‌ക്കറും അതര്‍ ഇബ്രാഹിമുമാണ് ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ ചുമതലകള്‍ വഹിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സഹോദരങ്ങളായ റൗഫ് അസ്ഗര്‍ അത്തര്‍ ഇബ്രാഹിം എന്നിവര്‍ വേര്‍പിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഇയാളിപ്പോള്‍ റാവല്‍പ്പിണ്ടി പട്ടാള ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. 2016ല്‍ ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ച് 17 ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരനും മസൂദാണ്.

Top