അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രതികരണം; ജെല്ലിക്കെട്ട് ഓസ്‌കാര്‍ നേടുമോ?

ലിജോ ജോസ് പ്ലെലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ജെല്ലിക്കെട്ട് എന്ന സിനിമയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഇപ്പോള്‍ ഓസ്‌കാര്‍ നേടുമോ എന്ന ആകാംഷയിലാണ് മലയാളികള്‍ .

ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പോലുള്ള പുരസ്‌കാരത്തിന് മത്സരിക്കാനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഈ വിഭാഗത്തില്‍ നൂറ് കണക്കിന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. അതില്‍ മികച്ച പത്ത് സിനിമകളുടെ പട്ടികയില്‍ ജെല്ലിക്കെട്ട് ഇടം നേടിയത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ടൊറന്റോ മേളയില്‍ മികച്ച ഹൊറര്‍-സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ജെല്ലിക്കെട്ടും ഇടം നേടിയിരിക്കുകയാണ്.

ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകനായി എത്തുന്നത്. ചെമ്പന്‍ വിനോദ്, സാബുമോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒ തോമസ് പണിക്കര്‍ ആണ്.

Top