‘ജെല്ലിക്കെട്ട്’ ലണ്ടന്‍ ഫിലിം ഫെസ്‌റ്റിവലില്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്’ ഒക്ടോബര്‍ 3നും 5നും ബ്രിട്ടീഷ് ഫിലിം ഇന്‍സ്ടിട്യൂട്ട് ലണ്ടന്‍ ഫിലിം ഫെസ്‌റ്റിവലില്‍ അവതരിപ്പിക്കും. ‘കേരളത്തിലെ ബാഡ് ബോയ് ഡയരക്ടര്‍ ലിജോ ജോസ് പെല്ലിശ്ശേരി’ എന്നാണ് ലണ്ടനില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ വിതരണം ചെയ്‌ത ഫെസ്‌റ്റിവല്‍ പ്രോഗ്രാമില്‍ സംവിധായകനെ അല്പം കുസൃതിയോടെ വിശേഷിപ്പിക്കുന്നത്.

ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രം ലണ്ടന്‍ ഫിലിം ഫെസ്‌റ്റിവലില്‍ എത്തുന്നത്. BFI അംഗം അല്ലാത്തവര്‍ക്ക് സെപ്‌തംബര്‍ 12 മുതല്‍ 020 7928 3232 എന്ന നമ്ബരില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

Top