ജെല്ലിക്കെട്ട് ആഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: മധുരയില്‍ ജെല്ലിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മധുര ആവണിയാപുരത്താണ് അപകടം ഉണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി രംഗത്തെത്തി. ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

Top