jellikettu bill was passed Legislative Assembly of Tamil Nadu

jellikettu

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഏകകണ്ഠമായി ജല്ലിക്കെട്ട് ബില്‍ പാസാക്കി. പ്രത്യേകനിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസ്സാക്കിയത്.

എന്നാല്‍ ജല്ലിക്കെട്ട് സമരക്കാരെ മറീന ബീച്ചില്‍നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ചെന്നൈ നഗരത്തില്‍ വ്യാപക സംഘര്‍ഷമുണ്ടായി. മറീനയ്ക്കു സമീപത്തെ ഐസ്ഹൗസ് പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും സമരക്കാര്‍ തീയിട്ടു. സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 25 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ച്ചാടി ആത്മഹത്യ ചെയ്യുമെന്നും സമരക്കാര്‍ ഭീഷണി മുഴക്കിയിരുന്നു. അതേസമയം, സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കിയ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടി ഡിഎംകെ നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചു.ജല്ലിക്കെട്ടില്‍ പൊലീസ് നടപടിയെ എതിര്‍ത്ത് നടന്‍ കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി.

ജല്ലിക്കെട്ട് വിഷയത്തില്‍ പൊലീസ് നടപടിയില്‍ അപലപിച്ച് സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഇതല്ല പോംവഴി എന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

.

Top